Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Driver

Idukki

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

നെ​ടു​ങ്ക​ണ്ടം: മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യും വി​ധം ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കെഎ​സ്ആ​ര്‍ടിസി ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റി​ലെ ഡ്രൈ​വ​ര്‍ എ​സ്.​ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് കോ​ട്ട​യം സിഎം​ഡി സ്‌​ക്വാ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷോ​ബി പി.​വി​ജ​യ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെത്തു​ട​ര്‍​ന്ന് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ഹാ​സം നി​റ​ഞ്ഞ അ​ടി​ക്കു​റി​പ്പ് സു​നി​ല്‍കു​മാ​ര്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ല്‍ പോ​സ്റ്റ് ചെ​യ്‌​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. തെ​റ്റ് മ​ന​സി​ലാ​ക്കി പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ന്നും ഇ​യാ​ളു​ടെ പ്ര​വൃത്തി ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും അ​ച്ച​ട​ക്ക ലം​ഘ​ന​വും ആ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Latest News

Corehub Up